Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nedumudi-Karuwatta Road

Alappuzha

നെ​ടു​മു​ടി-​ക​രു​വാ​റ്റ റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർക്കഥ

ച​മ്പ​ക്കു​ളം: നെ​ടു​മു​ടി ക​രു​വാ​റ്റ റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ളു​ടെ ഘോ​ഷ​യാ​ത്ര. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ട​യി​ൽ നാല് അ​പ​ക​ട​ങ്ങ​ളാ​ണ് ഈ ​റോ​ഡി​ൽ ന​ട​ന്ന​ത്. ഏ​റ്റ​വും അ​വ​സാ​ന​മാ​യി പ​ട​ഹാ​രം പാ​ല​ത്തി​ന് വ​ട​ക്കാ​യി തെ​ക്കുനി​ന്ന് പാ​ലം ഇ​റ​ങ്ങി വ​ന്ന കാ​ർ വ​ഴി യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ച് പ​രി​ക്കേൽപ്പിക്കു​ക​യും റോ​ഡ് സൈ​ഡി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മി​ക്സിം​ഗ് മെ​ഷി​ൻ ഇ​ടി​ച്ച് തെ​റു​പ്പി​ക്കു​ക​യും ഉ​ണ്ടാ​യി. പ​രി​ക്കേ​റ്റ വ​ഴി​യാ​ത്ര​ക്കാ​ര​ൻ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലാ​ണ്. കാ​ർ യാ​ത്ര​ക്കാ​ർ​ക്കും ചെ​റി​യതോ​തി​ൽ പ​രി​ക്കു പറ്റി.

ച​മ്പ​ക്കു​ളം സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ന് വ​ട​ക്കുവ​ശ​ത്താ​യി മ​ത്സ​ര ഓ​ട്ടം ന​ട​ത്തി​യ ര​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ സ്‌​കൂ​ൾ കു​ട്ടി​ക​ളെ എ​ടു​ക്കാ​ൻ വ​ന്ന ഓ​ട്ടോ ടാ​ക്സി​യി​ൽ ഇ​ടി​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെട്ട​തും ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു. സ്‌​കൂ​ൾ കു​ട്ടി​ക​ളു​മാ​യി പോ​കു​ന്ന അ​വ​സ​ര​ത്തി​ലാ​യി​രു​ന്നു അ​പ​ക​ട​മെ​ങ്കി​ൽ സ്ഥി​തി മ​റ്റൊ​ന്നാ​കു​മാ​യി​രു​ന്നു.

നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​നി​ൽ ക​ഴി​ഞ്ഞദി​വ​സം ത​ന്നെ ഒ​രു സ്ത്രീ ​ഓ​ടി​ച്ച കാ​ർ സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റി അ​പ​ക​ട​മു​ണ്ടാ​ക്കി​യി​രു​ന്നു. സ്ഥി​ര​മാ​യി ആ​ളു​ക​ളും വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രും ഉ​ണ്ടാ​കാ​റു​ള്ള ഇ​ട​ത്ത് അ​പ​ക​ടം ന​ട​ന്ന​ത്. നെ​ടു​മു​ടി പൂ​പ്പ​ള്ളി​യി​ൽനി​ന്ന് തു​ട​ങ്ങി പ​ട​ഹാ​രം പാ​ലം വ​രെ​യു​ള്ള അ​ഞ്ചു കി​ലോ​മീ​റ്റ​ർ ദൂ​രം റോ​ഡ് മി​ക​ച്ച​താ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

എ​ട്ടോ​ളം സ്കൂ​ളു​ക​ളും നി​ര​വ​ധി പൊ​തു​സ്ഥാ​പ​ന​ങ്ങ​ളും ഈ ​ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഇ​വി​ടെ തിര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്നു. റോ​ഡി​ൽ അ​പ​ക​ടമു​ന്ന​റി​യി​പ്പു​ക​ൾ ഇ​ല്ലാ​ത്ത​തും ച​മ്പ​ക്കു​ളം ബ​സി​ലി​ക്ക മു​ത​ൽ നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​ൻ​വ​രെ​യു​ള്ള 750 മീ​റ്റ​ർ ദൂ​രം റോ​ഡ് ഇ​ടു​ങ്ങി​യ​താ​യ​തും ആ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ച​മ്പ​ക്കു​ളം, പ​ട​ഹാ​രം, ക​ഞ്ഞി​പ്പാ​ടം പാ​ല​ങ്ങ​ൾ ക​ട​ന്ന് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ​ല്ലാം ഈ ​ഭാ​ഗ​ത്ത് കൂ​ടി​യാ​ണ് ക​ട​ന്നു​പോ​കേ​ണ്ട​ത്.

ബി​എ​സ്എ​ൻ​എ​ൽ ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നും വാ​ങ്ങാ​നും എ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന ങ്ങ​ൾ റോ​ഡി​ലേ​ക്ക് ഇ​റ​ക്കി പാ​ർ​ക്ക് ചെ​യ്യു​ന്ന​തും റോ​ഡി​ലെ തി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​റു​ണ്ട്.

ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും റോ​ഡി​ലേ​ക്ക് ഇ​റ​ക്കി​യു​ള്ള പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. അ​തോ​ടൊ​പ്പം അ​മി​ത വേ​ഗ​ത​യി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​ക​ണമെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പ​ടു​ന്നു.

Latest News

Corehub Up